Friday, May 10, 2024
spot_img

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷനിൽ കയറി, അമ്മയേയും മകളേയും ടി.ടി.ഇ തള്ളിയിറക്കി,വീണ് പരിക്കേറ്റ വീട്ടമ്മ റേയിൽവേ പോലീസിൽ പരാതി നൽകി

കോഴിക്കോട്- ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കബാർട്ട്മെൻ്റിൽ കയറിയ അമ്മയേയും മകളേയും ഓടക്കോണ്ടരുന്ന ട്രെയിനിൽ നിന്നും ടി.ടി.ഇ തള്ളിയിട്ടതായി പരാതി. കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ വീട്ടിൽ ഫൈസലിൻ്റെ ഭാര്യ ശരീഫ, 17 വയസുകാരിയായ മകൾ എന്നിവരെ നേത്രാവതി എക്സ്‌പ്രസിൻ്റെ എസ് 2 കോച്ചിൽ നിന്ന് തള്ളിയിട്ടെന്നാണ് റെയിൽവേ പെോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. റിസർവേഷൻ കോച്ചിൽ കയറിയതാണ് ടിടിഇയെ പ്രകോപിപ്പിച്ചത്.

     വീഴ്ച്ചയിൽ ശരീഫയുടെ കൈയ്ക്ക് പരിക്കേറ്റു. കണ്ണൂരിലേക്ക് പോകാനാണ് കുടുംബം ടക്കറ്റ് എടുത്തത്. 

ജനറൽ കോച്ചിൽ നല്ല തിരക്കായതിനാൽ ഫൈസൽ ഭാര്യയെയും മകളെയും റിസർവേഷൻ കോച്ചിൽ കയറ്റി. അതിനുശേഷം മകനോടൊപ്പം ഫൈസൽ ജനറൽ കോച്ചിൽ കയറി. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴാണ് ഭാര്യ ജനറൽ കംബാർട്ട് മെൻ്റിൽ നിന്ന് വീഴുന്നത് കണ്ടതെന്ന് ഫൈസൽ മൊഴി നൽകി. ടി.ടി.ഇ തള്ളി ഇറക്കിയപ്പോഴാണ് വീണ് പരിക്കേറ്റത്. ഉടൻ ട്രയിൻ നിർത്തി.

     ആർ.പി.എഫ് എത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ടി.ടി.ഇയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. ഇന്നുതന്നെ ടി.ടി.ഇയോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

Related Articles

Latest Articles