Thursday, May 23, 2024
spot_img

അങ്ങനെ അതും പൊളിഞ്ഞു ; നവകേരള സദസിന് ആളില്ല ; ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം

നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നാണ് നിർദേശം. നവകേരള സദസിന് ആളില്ല എന്ന പരിഹാസമാണ് ഇതോടുകൂടി ഉയർന്നു വരുന്നത്.

മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാന അദ്ധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ, സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്. അതേസമയം, നവകേരള സദസിന്റെ നാലാം ദിനമായ ഇന്ന് കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം തുടരും. ഇന്ന് തലശേരിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. തുടർന്ന് മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ കൂടി പര്യടനം നടത്തി കണ്ണൂർ ജില്ലയിൽ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ് പ്രവേശിക്കും.

Related Articles

Latest Articles