Thursday, May 23, 2024
spot_img

രാജാവിന് പിന്നാലെ മാഞ്ചസ്റ്ററിന്റെ പടിയിറങ്ങി രാജകുമാരനും;
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ ജൂനിയർ

മാഞ്ചസ്റ്റർ : റൊണാൾഡോയ്ക്ക് പിന്നാലെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. റൊണാള്‍ഡോ യുണൈറ്റഡ് ടീം വിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ മകനും ഇംഗ്ലീഷ് ക്ലബ്ബിന്റെ യൂത്ത് അക്കാദമി വിടുന്നത് .

മാഞ്ചസ്റ്റർ വിട്ടയുടനെ റയല്‍ മാഡ്രിഡ് അക്കാദമിയുമായി ക്രിസ്റ്റ്യാനോ ജൂനിയര്‍ പുതിയ കരാറിലെത്തി . മുൻപ് റയലിന്റെ അക്കാദമിയില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ ജൂനിയര്‍ 20 കളികളില്‍ നിന്ന് 50 ഗോളുകളും നേടിയിട്ടുണ്ട്. 2018-ല്‍ റൊണാള്‍ഡോ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് പോയതോടെയാണ് ക്രിസ്റ്റ്യാനോ ജൂനിയറും റയലിന്റെ യൂത്ത് അക്കാദമിയിൽ നിന്ന് യുണൈറ്റഡിന്റെ അക്കാദമിയില്‍ ചേരുകയായിരുന്നു.

Related Articles

Latest Articles