Friday, May 3, 2024
spot_img

ട്വിറ്ററിന് പിന്നാലെ പിരിച്ചുവിടാനൊരുങ്ങി ഷെയർചാറ്റും ; 100ഓളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി, 500 പേരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ട്വിറ്ററിന് പിന്നാലെ പിരിച്ചുവിടാനൊരുങ്ങി ഷെയർചാറ്റും.ബാം​ഗ്ലൂർ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ മോജും ആണ് തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയതെന്നാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. 2200 ലേറെ ജീവനക്കാരാണ് കമ്പനിയിലുള്ളത്. 500 കോടി ഡോളറാണ് ഇതിന്റെ വിപണി മൂല്യം. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തത് എന്നാണ് കമ്പനിയുടെ വക്താവ് ഔദ്യോ​ഗികമായി അറിയിച്ചു.

മൊഹല്ല ടെക്കിന്റെ മൊത്തം ചെലവുകൾ 2021 സാമ്പത്തിക വർഷത്തിലെ 1,557.5 കോടി രൂപയിൽ നിന്ന് ഏകദേശം 119% ഉയർന്ന് 3,407.5 കോടി രൂപയായിട്ടുണ്ട്. മാർക്കറ്റിംഗ്, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ഐടി ചെലവുകൾ എന്നിവയിലെ വർധനവാണ് ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത്.”പ്രവർത്തനേതര ചെലവുകൾ” കാരണം മൊഹല്ല ടെക്കിന്റെ നഷ്ടം 2498.6 കോടി രൂപയിൽ നിന്ന് 2,988.6 കോടി രൂപയായി വർദ്ധിച്ചുവെന്നും കണക്കുകൾ പറയുന്നു.

Related Articles

Latest Articles