Sunday, June 16, 2024
spot_img

അഗ്നിവീർ പദ്ധതി; പ്രതിഷേധം കേരളത്തിലും; രാജ്ഭവനിലേക്കുള്ള മാർച്ചിൽ പങ്കെടുത്തത് 300ൽ അധികം പേർ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് സ്കീമിനെതിരായുള്ള പ്രതിഷേധം കേരളത്തിലും. തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധം തുടരുന്നു . തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചിൽ 300ല്‍ അധികം പേരാണ് പങ്കെടുത്തത്.

അതേസമയം, അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്ദരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ്, 20ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണു റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.

അതേസമയം അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു . കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം

 

 

Related Articles

Latest Articles