Monday, May 6, 2024
spot_img

‘ഔറംഗസേബ് തീവ്രവാദി, ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത ക്രൂരനായ ഭരണാധികാരി’; സ്മാരകങ്ങൾ നീക്കണമെന്നും ആഗ്ര സിറ്റി മേയർ നവീൻ ജെയിൻ

 

ആഗ്ര: ‘ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത ക്രൂരനായ ഭരണാധികാരിയായിരുന്നു മുഗൾ ചക്രവർത്തി ഔറംഗസേബ് എന്ന പ്രസ്താവനയുമായി ആഗ്ര സിറ്റി മേയർ നവീൻ ജെയിൻ രംഗത്ത്. ഔറംഗസേബ് തീവ്രവാദിയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യയിൽ ഒരു സ്ഥലവും ഉണ്ടാകരുതെന്നും മേയർ വ്യക്തമാക്കി. കൂടാതെ ഔറംഗസേബിന്റെ പേരിലുള്ള റോഡുകളുടെ പേര് മാറ്റണമെന്നും സ്മാരകങ്ങളെല്ലാം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗ്രയിലെ ദേശീയ മേയർ കൗൺസിലിൽ, മേയർമാരുമായി സംവദിക്കുമ്പോഴാണ് നവീൻ ജെയിൻ വിവാദമായപ്രസ്താവന നടത്തിയത്.

മാത്രമല്ല ഔറംഗസേബിന്റെ ശിലാഫലകങ്ങൾ നീക്കം ചെയ്യാനും റോഡുകളുടെ പേര് മാറ്റാനും താൻ ഉടൻ തന്നെ മറ്റ് മേയർമാർക്ക് കത്തെഴുതുമെന്നും നവീൻ ജെയിൻ പ്രസ്താവിച്ചു. ‘ക്രൂരനായ ഭരണാധികാരിയായ ഔറംഗസേബിന് ഇന്ത്യയിൽ ഒരിടവും ഉണ്ടാകാൻ പാടില്ലാത്തതിനാൽ അവയുടെ പേര് മാറ്റണം. ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത ക്രൂരനായ ഭരണാധികാരിയായിരുന്നു ഔറംഗസേബ്. കൂടാതെ ഹിന്ദു സമൂഹത്തിലെ ജനങ്ങളെ, ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു. ഇന്ത്യയിൽ ഔറംഗസേബിന് ഒരു സ്ഥാനവും ഉണ്ടാകരുത്’- മേയർ നവീൻ ജെയിൻ വ്യക്തമാക്കി.

Related Articles

Latest Articles