Saturday, October 17, 2026

എയർ ഇന്ത്യയുടെ ദുരിതകാലം തുടരുന്നു!! സാങ്കേതിക തകരാറിനെത്തുടർന്ന് ടേക്ക് ഓഫിനു തൊട്ടുമുൻപ് വിമാനം റൺവേയിൽ നിർത്തി

ലഖ്നൗ: സാങ്കേതിക തകരാറിനെത്തുടർന്ന് ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി എയർ ഇന്ത്യ വിമാനം . ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്നു കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1511 ) വിമാനമാണ് പറന്നുയരുന്നതിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തിയത്.

യാത്രക്കാർക്കായി പകരം വിമാനം ഒരുക്കുമെന്നു അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാനനക്കമ്പനി ഖേ​ദം പ്രകടിപ്പിച്ചു. ടേക്ക് ഓഫിനു തൊട്ടുമുൻപാണ് ജീവനക്കാർ വിമാനത്തിലെ സാങ്കേതിക തകരാർ കണ്ടെത്തിയത്. അതേസമയം വിമാനത്തിനു സംഭവിച്ച സാങ്കേതിക തകരാർ എന്താണെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles