Wednesday, May 29, 2024
spot_img

യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങൾക്ക് മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിൽ ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്നു ! ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികൾക്കും മുന്നറിയിപ്പ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

ദില്ലി : യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങൾക്ക് മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിൽ വച്ച് ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാകുന്നതിൽ ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുന്നറിയിപ്പ് നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് മുന്നറിയിപ്പെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ സെപ്തംബംറിൽ നിരവധി കൊമേഴ്സ്യൽ വിമാനങ്ങൾക്ക് ഇറാന് സമീപം ജിപിഎസ് സിഗ്നൽ നഷ്ടപ്പെടുകയും ഒരു വിമാനം അബദ്ധത്തിൽ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തിരുന്നു. സമാന സംഭവങ്ങൾ ആവർത്തിച്ചതോടെ പൈലറ്റുമാരുടെ സംഘടനയും, വിമാനക്കമ്പനികളും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ സ്പൂഫിംഗ് ആണോ എന്ന സംശയം വിദഗ്ദർ പങ്കുവച്ചുവെങ്കിലും ഇതിന് പിന്നിലാരെന്ന് നിലവിൽ വ്യക്തമല്ല.

മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് തുടക്കത്തിൽ ഒരു കൃത്രിമ ജിപിഎസ് സിഗ്നൽ ലഭിക്കും. ഈ സിഗ്നൽ സംവിധാനം വിമാനത്തിന്റെ സിഗ്നൽ സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കുകയും പിന്നാലെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനം പൂർണമായും താറുമാറാകും ചെയ്യുന്നു . വടക്കൻ ഇറാഖിനും അസർബൈജാനിലെ എർബിലിന് സമീപവും നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മേഖലകളിൽ മിലിട്ടറി ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ വിന്യസിക്കുന്നതിനാൽ ജാമിംഗും സ്പൂഫിംഗും സംഭവിക്കാമെന്നാണ് കരുതുന്നത്.

Related Articles

Latest Articles