ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന പുത്തൻ ചിത്രമാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. ചിത്രത്തിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും.
31 വിവാഹാലോചനകളിലൂടെ കടന്നുപോകുന്ന ഒരു സാധാരണക്കാരിയുടെ ജീവിതമാണ് സിനിമയിൽ കാണുന്നത്. അര്‍ച്ചനയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്. പ്രൈമറി സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്.
മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

