Monday, April 29, 2024
spot_img

എകെജി സെന്റര്‍ ആക്രമണ കേസ് ; രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൂടി പ്രതി ചേർത്തു ; ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും ടി നവ്യയും പ്രതി പട്ടികയിൽ

തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവരെയാണ് ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത് .അതേസമയം പ്രതിചേര്‍ത്ത രണ്ട് പേരും ഒളിവിലാണെന്നും ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പോലീസ് പറഞ്ഞു. സുഹൈല്‍ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.

എകെജി സെന്റര്‍ ആക്രണ കേസിലെ പ്രതി ജിതിന്‍ ഉപയോഗിച്ചിരുന്ന ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ . ആക്രമണം നടന്ന ദിവസം ഈ സ്‌കൂട്ടര്‍ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ നവ്യയാണ്. ഈ സ്‌കൂട്ടറോടിച്ചാണ് എകെജി സെന്ററിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന് ശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിന്‍ നവ്യക്ക് സ്‌കൂട്ടര്‍ കൈമാറിയ ശേഷം സ്വന്തം കാറില്‍ പിന്നീട് യാത്ര ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Related Articles

Latest Articles