Friday, May 17, 2024
spot_img

ശതാബ്ദി വർഷത്തിൽ ദേശവ്യാപകമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും; സഹകരണത്തിന് ഗുജറാത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് ദത്താത്രേയ ഹൊസബലെ; അഖില ഭാരതീയ പ്രതിനിധി സഭ അവസാനിച്ചു

അഹമ്മദാബാദ്: മാർച്ച് 11 ന് ആരംഭിച്ച രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധി സഭ അവസാനിച്ചു. അഹമ്മദാബാദിലെ പിരാനയിലെ നിഷ്കളങ്കി നാരായൺ തീർഥത്തിലാണ് 1200 ലധികം പ്രതിനിധികൾ പങ്കെടുത്ത സംഘത്തിന്റെ വാർഷിക സമ്മേളനമായ അഖില ഭാരതീയ പ്രതിനിധി സഭ നടന്നത്. 1925 ൽ രൂപം കൊണ്ട സംഘം 2025 ൽ ശതാബ്ദി ആഘോഷിക്കുകയാണ്. ശതാബ്‌ദി വാര്ഷികാഘോഷവുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രതിനിധി സഭയിൽ പ്രധാനമായും നടന്നത്. ഞായറാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ, പതിറ്റാണ്ടുകളായി സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകിയതിന് ഗുജറാത്തിലെ ജനങ്ങൾക്ക് സർക്കാര്യവാഹ്‌ ശ്രീ ദത്താത്രേയ ഹൊസബലെ നന്ദി പറഞ്ഞു. “ഇന്ന് അഖിലേന്ത്യാ പ്രതിനിധികളുടെ സമ്മേളനത്തിൻറെ അവസാന ദിവസമാണ്. ഞങ്ങൾ നിങ്ങളുടെ നഗരത്തിലേക്ക് വന്നിരിക്കുന്നു. പതിറ്റാണ്ടുകളായി സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ഗുജറാത്തിലെ ജനങ്ങൾ പൂർണ്ണ പിന്തുണ നൽകി. സംഘത്തിന്റെ പേരിൽ ഞങ്ങൾ ഗുജറാത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. ” ആർ.എസ്.എസിന്റെ ശതാബ്ദി വർഷം അടുത്തു വരുന്നതിനാൽ നൂറാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ പ്രതിനിധി സമ്മേളനം അഹമ്മദാബാദിലെ പിരാനയിലെ നിഷ്കളങ്കി നാരായൺ തീർഥത്തിലാണ് നടന്നത്. അഖില ഭാരതീയ പ്രതിനിധി സഭയുടെ അവസാന ദിവസമായ ഞായറാഴ്ച ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭഗവത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

Related Articles

Latest Articles