Wednesday, October 7, 2026

അഞ്ചമ്പല ദർശനസമവും, സർവ്വപാപഹരവും, സർവ്വൈശ്വര്യദായകവുമായ അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം രണ്ടാംദിവസത്തിലേക്ക്; പഞ്ചമൂർത്തീ ഭാവങ്ങളുള്ള മഹാവിഷ്‌ണു വിഗ്രഹങ്ങൾ ഏകപീഠത്തിൽ പ്രതിഷ്‌ഠ ഇന്ന്; ഭക്തിസാന്ദ്രമായ അസുലഭ ചടങ്ങുകൾ ലോകത്തിന് മുന്നിൽ മിഴിതുറന്ന് തത്വമയിയുടെ തത്സമയക്കാഴ്ച്ച

ആറന്മുള: തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം രണ്ടാം ദിവസത്തിലേക്ക്. അഞ്ചമ്പല ദർശനസമവും, സർവ്വപാപഹരവും, സർവ്വൈശ്വര്യദായകവുമായ മഹായജ്ഞത്തിൽ പങ്കെടുത്ത് സായൂജ്യം നേടാനും പഞ്ചമൂർത്തീ ഭാവങ്ങളുള്ള മഹാവിഷ്‌ണു വിഗ്രഹങ്ങൾ കണ്ടുവണങ്ങാനും ഭക്തജന സഹസ്രങ്ങൾ തിരുവാറന്മുളയിലേക്ക് ഒഴുകിത്തുടങ്ങി. മെയ് 17 വരെയാണ് സത്രം. സത്രത്തിന്റെ ചടങ്ങുകൾ തത്സമയം തത്വമയി നെറ്റ്‌വർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സംപ്രേക്ഷണം ചെയ്യുന്നു.

രാവിലെ 04:30 ന് ഹരിനാമകീർത്തനത്തോടെയാണ് സത്രത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത്. വൈകുന്നേരം 04:00 മണിക്ക് ആരംഭിക്കുന്ന സത്രാരംഭസഭ ഭരത് സുരേഷ്‌ഗോപി ഉദ്‌ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയായിരിക്കും. അഡ്വ. ബി രാധാകൃഷ്ണമേനോൻ സ്വാഗതം ആശംസിക്കും. ബ്രഹ്മശ്രീ മുംബൈ ചന്ദ്രശേഖര ശർമ്മ സത്രാചാര്യൻ ആകുന്ന സത്രവേദിയിൽ വൈകുന്നേരം 7 ന് പഞ്ചദ്രവ്യ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും അഞ്ച് ക്ഷേത്രങ്ങളിലെ തന്ത്രികൾ നിർവഹിക്കും. സത്ര ചടങ്ങുകൾ തത്സമയം വീക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://bit.ly/3Gnvbys


Related Articles

Latest Articles