Saturday, April 27, 2024
spot_img

അഖിലഭാരത ശ്രീമദ്: അയ്യപ്പഭാഗവത സത്രം; ഡിസംബർ 15 മുതൽ 27 വരെ, 16 ന് മണികണ്ഠൻമാരുടെ സംഗമം, സുരേഷ്ഗോപി 18 മണികണ്ഠൻമാർക്ക് മാലഅണിയിച്ച് ഉദ്‌ഘാടനം നിർവ്വഹിക്കും

റാന്നി: അഖിലഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രം ഡിസംബർ 15 മുതൽ 27 വരെ റാന്നിയിൽ നടക്കും. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന മണികണ്ഠൻമാരുടെ സംഗമം ഒക്ടോബർ 16 ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കും. തിരുവാഭരണപാതയായ റാന്നി വടശ്ശേരിക്കര ചെറുകാവ് ദേവിക്ഷേത്രത്തിൽ വച്ചാണ് ചടങ്ങ് നടക്കുക. അയ്യപ്പസത്രം രക്ഷാധികാരിയായ സുരേഷ്ഗോപി 18 മണികണ്ഠൻമാർക്ക് മാലഅണിയിച്ച് കൊണ്ട് നിർവ്വഹിക്കും.

അയ്യപ്പധർമ്മം, ആചാരഅനുഷ്ഠാനങ്ങൾ എന്നിവ പുതിയതലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനാണ് 18 മഹാസത്രം സംഘടിപ്പിക്കുന്നത്. 18 വർഷങ്ങളിലായി വിവിധയിടങ്ങളിൽ നടക്കാൻ പോകുന്ന മഹാസത്രത്തിന്റെ ആദ്യവേദിയായ റാന്നിയ്ക്ക് സമീപത്തെ 18 പഞ്ചായത്തുകൾ മാറും. മണികണ്ഠ സംഗമം, മാളികപ്പുറങ്ങളുടെ സംഗമം, അയ്യപ്പഭക്‌ത സംഗമം എന്നിവ സംഘടിപ്പിച്ച് കൊണ്ട് ഡിസംബറിൽ നടക്കുന്ന മഹാസത്രത്തിലേയ്ക്ക് അയ്യപ്പഭക്തരുടെ സാന്നിധ്യം ഉറപ്പാക്കും.

ശബരിമല തന്ത്രി മുഖ്യരും, പന്തളം കൊട്ടരപ്രതി നിധികളും ഉൾപ്പെടുന്ന 501 അംഗ സ്വാഗതസംഘം പ്രവർത്തനം ആരംഭിച്ച് വിവിധ പരിപാടികളാണ് വരും ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്.

Related Articles

Latest Articles