Saturday, May 4, 2024
spot_img

അക്ഷയ ഭാഗ്യക്കുറി ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ബിഹാർ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിക്ക്

മലപ്പുറം ∙ ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയായ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാർ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിക്ക്. എരമംഗലത്ത് നിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ശംസുൽ എന്നയാൾക്കാണ് 70 ലക്ഷം രൂപ സമ്മാനം നേടിയത് .

അഞ്ചുവർഷക്കാലമായി എരമംഗലത്ത് ജോലി ചെയ്യുകയാണ് ശംസുൽ. സമ്മാനത്തുക കൊണ്ട് ജന്മനാട്ടിൽ സ്ഥലവും ഒരു വീടും സ്വന്തമാക്കുമെന്ന് ശംസുൽ പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് പഞ്ചാബ് നാഷനൽ ബാങ്കിന്റ എരമംഗലം ശാഖയിലെ മാനേജർക്ക് കൈമാറി. എരമംഗലത്ത് പ്രവർത്തിക്കുന്ന ഹാപ്പി ലോട്ടറിയിൽ നിന്നാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് ശംസുൽ വാങ്ങിയത് .

Related Articles

Latest Articles