Tuesday, May 21, 2024
spot_img

ആലപ്പുഴയിൽ ഉപയോഗശൂന്യമായ തൊഴുത്തിലെ കോൺക്രീറ്റ് തൂൺ ഇടിഞ്ഞുവീണു: അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ : മാന്നാറിൽ കോൺക്രീറ്റ് തൂൺ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ അഞ്ചു വയസ്സുകാരൻ മരിച്ചു. കുരട്ടിശേരി കോലടത്ത് സുരേഷ് നായർ– ശ്രീവിദ്യ ദമ്പതികളുടെ മകൻ ഗൗരിശങ്കറാണ് അപകടത്തിൽ മരിച്ചത്.

വീടിനു സമീപത്തെ ഉപയോഗശൂന്യമായ തൊഴുത്തിലെ തൂണിൽ കെട്ടിയ കയറിൽ തൂങ്ങി കളിക്കുകയായിരുന്നു കുട്ടി. പൊടുന്നനെ തൂൺ ഒടിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാന്നാർ ഗവ. ജെ.ബി.സ്കൂളിലെ കെജി വിദ്യാർഥിയാണ്.

Related Articles

Latest Articles