Tuesday, May 21, 2024
spot_img

പിഎം2 കാട്ടാനയെ മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല ;ദൗത്യം ദുഷ്കരമാക്കി കൂടെ നിലയുറപ്പിച്ച് കൊമ്പനാനയും

ബത്തേരി : വയനാട് ബത്തേരിയിലിറങ്ങിയ പിഎം2 എന്ന ആക്രമണകാരി കാട്ടാനയെ ഇന്ന് പിടികൂടാനായില്ല. ആനയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ് സംഘം ശ്രമിച്ചെങ്കിലും വിജയിച്ചില്ല . പിഎം2–ന് കൂടെ ഒരു കൊമ്പനാന നിലയുറപ്പിച്ചത് ദൗത്യത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കുപ്പാടി വനമേഖലയിൽ തുടരുന്ന ആനയ്ക്കു സമീപത്ത് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) എത്തിയെങ്കിലും മയക്കുവെടി വയ്ക്കാൻ സാധിച്ചില്ല. പിഎം2–ന് സമീപം ഒരു കൊമ്പനാന നിലയുറപ്പിച്ചതാണ് പ്രധാന വെല്ലുവിളിയെന്നു ദൗത്യസംഘം അറിയിച്ചു. പിഎം2 അതിവേഗത്തിലുള്ള സഞ്ചാരവും എന്നതും ദൗത്യം വിജയത്തിലെത്തുന്നതിനു വിലങ്ങു തടിയായി.

ആന ദൗത്യസംഘത്തിന് നേരെയും പാഞ്ഞടുത്തു. വൈകിട്ടോടെ ദൗത്യം അവസാനിപ്പിച്ചു. നാളെ വീണ്ടും ശ്രമം തുടരും.കാട്ടാനയെ പിടികൂടാൻ വൈകുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ബത്തേരിയിലെത്തിയ വനം മന്ത്രിയെ കരിങ്കൊടി കാണിച്ചു.

Related Articles

Latest Articles