Saturday, April 27, 2024
spot_img

സമാധാനവും സൗഖ്യവും!! പൊന്നോമനയ്ക്ക് റാഹാ എന്ന് പേരിട്ട് രണ്‍ബീറും ആലിയയും

കുഞ്ഞിന് പേരിട്ട് താരദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. റാഹാ എന്നാണ് കുഞ്ഞിന് ദന്പതികള്‍ പേര് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. രണ്‍ബീറിന്‍റെ അമ്മ നീതുവാണ് കുഞ്ഞിന് പേര് നിര്‍ദേശിച്ചതെന്നും ആലിയ പറയുന്നു.

റാഹ എന്ന പേരിട്ടത് അവളുടെ ബുദ്ധിമതിയായ മുത്തശ്ശിയാണ്. മനോഹരമായ നിരവധി അര്‍ഥങ്ങള്‍ ആ പേരിനുണ്ട്. സ്വാഹിലിയില്‍ ദൈവികമെന്നും ബംഗാളിയില്‍ സൗഖ്യം, സമാധാനം എന്നും അറബിയില്‍ സമാധാനം എന്നും കൂടാതെ സന്തോഷം, സ്വാതന്ത്ര്യം എന്നുമൊക്കെ റാഹ എന്ന പേരിന് അര്‍ഥമുണ്ടെന്ന് ആലിയ പറയുന്നു. നവംബര്‍ ആറിനായിരുന്നു താര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്.

Related Articles

Latest Articles