Tuesday, October 27, 2026

മുംബൈ ലോക്കൽ ട്രെയിനുകളെല്ലാം ശീതീകരിക്കും!!ചരിത്ര വിജയത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി മഹായുതി സർക്കാർ!

മുംബൈ : തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ ജനങ്ങൾക്കായി വമ്പൻ പ്രഖ്യാപനവുമായി മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ.രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ ട്രെയിനുകളായ മുംബൈ ലോക്കല്‍ ട്രെയിനുകളെല്ലാം ശീതീകരിക്കുമെന്നാണ് പ്രഖ്യാപനം. യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനുകള്‍ എയര്‍കണ്ടീഷനിങ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നഗരത്തിന്റെ ഏറ്റവും ദൂരെയുള്ള കോണുകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, സെന്‍ട്രല്‍, ഹാര്‍ബര്‍ എന്നിങ്ങനെ മൂന്ന് പ്രധാന ലൈനുകളുള്ള ഈ ശൃംഖല 390 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നുണ്ട്.

ഒന്നരവർഷത്തിനുള്ളിൽ 238 എ.സി കമ്പാര്‍ട്‌മെന്റുകള്‍ ഒരുക്കാനാണ് മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ക്രിസ്മസ് ദിനത്തില്‍ ഒരു പുതിയ എ.സി ട്രെയിന്‍ ഓടിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ദിവസവും 75 ലക്ഷം ആളുകളാണ് മുംബൈ ലോക്കല്‍ ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച സബര്‍ബന്‍ റെയില്‍വേ ശൃംഖലയാണിത്.

Related Articles

Latest Articles