Tuesday, October 27, 2026

പോലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരഞ്ഞുവെന്നാരോപണം !കെഎസ്ആർടിസി ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി

കോട്ടയം : പോലീസ് ജീപ്പിൽ കെഎസ്‍ആർടിസി ബസ് തട്ടിയതിനെത്തുടർന്ന് സൈഡ് മിറർ ഉരഞ്ഞുവെന്നാരോപിച്ച് ബസ് ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. മൂന്നാർ ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ പി.കെ. വേലായുധനാണ് മർദനമേറ്റത്. കണ്ണിനും തലയ്ക്കും പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിലേക്കുള്ള സർവീസിനിടയിൽ ഉല്ലലക്ക് സമീപത്ത് വെച്ച് കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിൻറെ സൈഡ് മിററിൽ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനമെന്ന് വേലായുധൻ പറയുന്നു.

Related Articles

Latest Articles