ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന ശിവലിംഗം …!!

0

ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന ശിവലിംഗം …!! | Amaralingeswara Swami

ചരിത്രവും പാരമ്പര്യവും ഒന്നും നോക്കാതെ വിശ്വാസത്തിന്റെയും ഇവിടെ നടക്കുന്ന അത്ഭുതങ്ങളുടെയും പേരിലാണ് വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തുന്നത്. ആന്ധ്രാപ്രദേശില ഗുണ്ടൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമരലിംഗേശ്വര ക്ഷേത്രം ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. കൃഷ്ണ നദിയുടെ തീരത്ത് പണികഴിപ്പിച്ചിരിക്കുന്ന ഇത് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വിശ്വാസം കൊണ്ട് പ്രസിദ്ധമാണ്. അമരലിംഗേശ്വര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടുത്തെ വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗമാണ്. അമരേശ്വര സ്വാമി അഥവാ അമരലിംഗേശ്വര സ്വാമി എന്ന പേരിൽ ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തിന് പറഞ്ഞാൽ തീരാത്ത കഥകളാണുള്ളത്. 

ഇവിടെ പ്രചരിക്കുന്ന ഒരു കഥയനുസരിച്ച് അവസാനമില്ലാതം വളർന്നു കൊണ്ടിരിക്കുന്ന ഇതിന്റെ വളര്‍ച്ച നിർത്തുവാൻ ദേവന്മാർ തീരുമാനിച്ചുവത്രെ. അങ്ങനെ ശിവലിംഗത്തിന്റെ മുകളിൽ നഖം കൊണ്ട് കുത്തിനോക്കി. അപ്പോഴേക്കും ശിവലിംഗത്തിന‍്‍റെ മുകളിൽ നിന്നും രക്തം താഴേക്ക് ഒഴുകുവാൻ തുടങ്ങുകയും ശിവലിംഗത്തിന്റെ വളർച്ച അവിടെ നിലയ്ക്കുകയും ചെയ്കുവത്രെ. വളരെയധികം ഉയരത്തിൽ നിൽക്കുന്ന ഈ ശിവലിംഗത്തിന് പിന്നിൽ കഥകൾ ഒരുപാടുണ്ട്. നഖം കൊണ്ട് കുത്തിനോക്കിയതിനു ശേഷം ശിവലിംഗത്തിൻരെ മുകളിലെ അറ്റത്ത് ചുമന്ന പൊട്ടു പോലെ ഒന്നു കാണാൻ പറ്റും. അന്നു രക്തമൊഴുകിയതിന്റെ പാടാണ് ഇതെന്നാണ് വിശ്വാസം. ആ ചുവന്ന പാടുകൾ ഇന്നും അവിടെ കാണാൻ കഴിയും. ക്ഷേത്രം എങ്ങനെ സ്ഥാപിതമായി എന്നതിനു പിന്നിലെ കഥ കുമാര സ്വാമിയും താരകാസുരനും തമ്മിലുള്ള യുദ്ധത്തിന്റെ ബാക്കിയാണ്. ശിവലിംഗം വഹിച്ചിരുന്ന താരകാസുരനെ തറപറ്റിക്കുവാൻ പോയ കുമാരസ്വാമിയാണ് ഈ കഥയിലെ നായകൻ

ശിവലിംഗം കയ്യിൽ വയ്ക്കുന്നിടത്തോളം കാലം താരകാസുരനെ തോൽപ്പിക്കുവാൻ ആകില്ലത്രെ. അതുകൊണ്ട് തന്നെ അസുരനുമായി നേരിട്ട് അങ്കത്തിനു പോയ കുമാരസ്വാമി വിഷ്ണുവിന്റെ നിർദ്ദേശ പ്രകാരം ആ ശിവലിംഗം ആദ്യം തന്നെ താഴെയിടുവിപ്പിച്ചു. അതിൽ ശിവലിംഗം താഴെവീണ് ഉടഞ്ഞ സ്ഥലങ്ങളിലൊന്നിലാണ് ഇന്നു കാണുന്ന അമരലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം.