Wednesday, May 8, 2024
spot_img

ഗുജറാത്തിൽ 16 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് അമിത് ഷാ; സോമനാഥ് ക്ഷേത്രത്തിലെ ഗംഗാ ജലം ശുദ്ധീകരിക്കുന്ന സോമഗംഗാ ഡിസ്ട്രിബ്യൂഷൻ ഫെസിലിറ്റിയും നാടിന് സമ്മാനിച്ച് കേന്ദ്രമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ 16 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോമനാഥിൽ പുതുതായി നിർമ്മിച്ച 16 അടി ഉയരമുള്ള പ്രതിമയാണ് അനാച്ഛാദനം ചെയ്തത്.

വൈകീട്ടോടെ സോമനാഥിൽ എത്തിയ അദ്ദേഹം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥനയും പൂജയും നടത്തി ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു. തുടർന്ന് സോമഗംഗാ ഡിസ്ട്രിബ്യൂഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനത്തിന് പുറമേ സോമനാഥ് ക്ഷേത്ര ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗിനായി ആരംഭിച്ച വെബ് പോർട്ടലും അമിത് ഷാ ഭക്തർക്ക് സമ്മാനിച്ചു. മാരുതി ഹട്ടിൽ പുതുതായി ആരംഭിക്കുന്ന 202 കടകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഭക്തർക്ക് വെബ് പോർട്ടൽ വഴി ഓൺലൈൻ ദർശനത്തിനും കഴിയും.

Related Articles

Latest Articles