Tuesday, September 22, 2026

ഡിസംബറോടെ പുതിയ ദേശീയ അധ്യക്ഷനെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി- ഈ വർഷം അവസാനത്തോടെ പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അവസാനിക്കുമെന്നും ബിജെപിയ്ക്ക് പുതിയ പ്രസിഡന്‍റ് വരുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ പ്രസിഡന്റ് ഡിസംബറിൽ ചുമതല ഏൽക്കുമെന്ന് ഷാ കൂട്ടിച്ചേർത്തു.

ബിജെപി കോൺഗ്രസ് പാർട്ടിയല്ല. ആർക്കും പിന്നിൽ നിന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഭരണഘടന അനുസരിച്ച് പാർട്ടിയ്ക്ക് പ്രസിഡന്റ് ഉണ്ടാകുമെന്നും അമിത്ഷാ പറഞ്ഞു.ഷായുടെ സ്ഥാനത്ത് അതിന്റെ വർക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദ ചുമതലയേൽക്കുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles