Friday, May 10, 2024
spot_img

ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ്! നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണം, അമൃതയെ ചേർത്ത് നിർത്തി ചുംബിക്കാനൊരുങ്ങി ഗോപിസുന്ദർ: പ്രണയ വീഡിയോയുമായി ഗോപി സുന്ദറും അമൃത സുരേഷും

അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പ്രണയ ബന്ധം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇതിനൊക്കെയും വ്യക്തമായ മറുപടി ഇരുവരും കൊടുക്കാറുമുണ്ടായിരുന്നു. എന്നാലിപ്പോഴിതാ, ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ് എന്ന അടിക്കുറിപ്പോടുകൂടി ഒരു വിഡിയോയുമായാണ് താരങ്ങൾ രംഗത്ത് എത്തിയിരിക്കുന്നത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്.

ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. ഇതോടെ ആരാധകരും ആവേശത്തിലായി. അമൃതയും ഗോപിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. മ്യൂസിക് ട്രീ പ്രസന്റ് ചെയ്യുന്ന ‘THONTHARAVA’ എന്ന പേരിലാണ് ആല്‍ബം എത്തുന്നത്. ‘ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണം. എന്റെ സദാചാരരേ… എല്ലാ ബഹുമാനത്തോടും കൂടി നിങ്ങളും നിങ്ങളുടെ വഴി തുറക്കണം. ഇത് നിങ്ങളുടെ കാഴ്ചപ്പാടുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല. ഇത് നിങ്ങളുട കപ്പിലെ ചായ അല്ലെന്നും ഒരിക്കല്‍ കൂടി പറയുകയാണ്.. നന്ദി’ എന്നുമാണ് ഗോപി സുന്ദര്‍ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

Related Articles

Latest Articles