Friday, September 25, 2026

നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തിയുള്ള അമൃത! സിദ്ദിഖിൻറെ മകൻ ഷഹീന് ഒപ്പമുള്ള ഭാര്യയുടെ ചിത്രങ്ങൾ വൈറലാകുന്നു: ചിത്രങ്ങൾക്ക് കൈയ്യടിച്ച് സമൂഹമാദ്ധ്യമങ്ങൾ

മലയാള സിനിമാലോകം അടുത്തിടയിൽ ആഘോഷമാക്കിയ താര വിവാഹമായിരുന്നു സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റേത്. ഡോക്ടറായ അമൃത ദാസാണ് ഷഹീന്റെ ഭാര്യ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷഹീനും ഡോക്ടറായ അമൃതയും വിവാഹിതരായത്.

ജാതിയുടേയോ മതത്തിന്റെയോ തടസ്സങ്ങളില്ലാതെ കുടുംബക്കാരും പച്ചക്കൊടി കാട്ടിയതോടെയാണ് ഇരുവരുടെയും പ്രണയം സാഫല്യമായത്. ‘ നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് അമൃത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരുമിച്ച് ഇരിയ്‌ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു.

വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് ഇരുവരുടെയും പുതിയ ചിത്രങ്ങൾ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തിയുള്ള അമൃതയുടെ ഫോട്ടോയാണ് ആരാധകർ കൈയ്യടികളോടെ സ്വീകരിച്ചിരിക്കുന്നത്. ഇത് വെറും ചിത്രങ്ങളല്ല. ഒരു മുസ്ലിം കുടുംബത്തിലെ മരുമകളായി ചെന്നു കയറിയിട്ടും ചുവന്ന പട്ടുസാരി ചുറ്റി നെറ്റിയില്‍ സിന്ദൂരവും താലിമാലയും അണിഞ്ഞ് ഒരു ഹിന്ദു വിശ്വാസി തന്നെയായാണ് അമൃത ഇപ്പോഴും ജീവിക്കുന്നതെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നാണ് സമൂഹമാദ്ധ്യമത്തിലെ അഭിപ്രായ പ്രകടനം. സ്വന്തം മതത്തിലും വിശ്വാസത്തിലും ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും താല്‍പര്യങ്ങളും അമൃതയ്‌ക്ക് സിദ്ദിഖിന്റെ വീട്ടിലുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് ഈ ചിത്രങ്ങളെന്നും ആരാധകർ പങ്കുവെക്കുന്നുണ്ട്.

Related Articles

Latest Articles