Sunday, April 28, 2024
spot_img

മണിമല പ്ലാച്ചേരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായികൂട്ടിയിടിച്ചു ! അഞ്ച് പേർക്ക് പരിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ അഞ്ചു പേർക്കു പരിക്ക്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് വരവേ മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വാഹനവും മറ്റു പൊലീസ് വാഹനങ്ങളും കടന്നുപോയതിനു ശേഷം പിന്നിലായി സഞ്ചരിച്ചിരുന്ന ആംബുലൻസ് എതിർവശത്തു നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

Latest Articles