Sunday, May 5, 2024
spot_img

നിയമസഭാ തെരെഞ്ഞെടുപ്പ്; 50 കമ്പനി കേന്ദ്ര സായുധ സേന പഞ്ചാബിലേക്ക്

തത്വമയി വെബ്ഡെസ്ക്: നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിർത്തി സംസ്ഥാനമായ പഞ്ചാബിലേക്ക് 50 കമ്പനി കേന്ദ്ര സായുധ സേനയെ അയക്കാൻ കേന്ദ്ര സർക്കാർ. പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ്. നിലവിൽ ഭരണകക്ഷി കോൺഗ്രസ്‌ ആണെങ്കിലും സംസ്ഥാനത്ത് പാർട്ടി പിളരുകയും മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപം കൊണ്ടു. കർഷക സമരങ്ങൾ കേന്ദ്രം പിൻവലിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് പ്രവാചനാതീതമായ മത്സരത്തിന് അരങ്ങൊരുങ്ങുകയാണ്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്ന മാർഗ്ഗത്തിൽ തടസ്സം സൃഷ്ടിച്ച് ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന് അധിക സുരക്ഷ ഉറപ്പുവരുത്തുകയാണ് കേന്ദ്ര സർക്കാർ. കർഷക സമരത്തിന്റെയും പ്രധാനമന്ത്രിക്ക് നേരെയുള്ള പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാജ്യവിരുദ്ധ സാന്നിധ്യം കേന്ദ്രം മനസ്സിലാക്കിയിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പ് അതിർത്തി സംസ്ഥാനത്ത് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Related Articles

Latest Articles