Tuesday, May 14, 2024
spot_img

ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം;നവോത്ഥാനം,വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്ക് പിന്തുണയുമായി ഹരീഷ് പേരടി

ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വന്നതിനെ തുടർന്ന് പ്രതിഷേധമറിയിച്ച കെഎസ്ആർടിസി വനിതാ കണ്ടക്ടർ അഖില എസ്.നായരെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വൈക്കം ഡിപ്പോ ജീവനക്കാരിയായിരുന്ന വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും സത്യസന്ധമായ ഒരു തൊഴിലാളി സമരമാണിതെന്നും കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായുമാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം. കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം. പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല. തൊഴിലാളിവർഗ്ഗ ജൻമികൾ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീർത്തു. നവോത്ഥാനം,വനിതാമതിൽ,സ്ത്രിസ്വാതന്ത്ര്യം ഒരു ഉളുപ്പുമില്ലാതെ നാഴിക്കക്ക് നാൽപത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു…ക്രാ തുഫു …

Related Articles

Latest Articles