Friday, May 24, 2024
spot_img

രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്;മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചാരണം ധാരാളം ഉണ്ടായിരുന്നു;പ്രതിഷേധം നേരിട്ട് അറിയിക്കാമെന്ന് വീണ ജോർജ്

പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് തന്നെ പിന്തുണച്ചില്ല എന്നത് നാട്ടുകാർക്ക് അറിയാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർക്ക് എന്തെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ടു അറിയിക്കാമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടതെന്നും താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചാരണം ധാരാളം ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓർത്തഡോക്സ് സഭ വീണ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചാരണത്തിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.

Related Articles

Latest Articles