Friday, May 17, 2024
spot_img

അനന്തപത്മനാഭന്റെ നാടിന് ഇന്ന് 74 വയസ്സ് |പൂർണിമ വാസുദേവ്

തിരുവനന്തപുരം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക് 74 വർഷം തികഞ്ഞു. 1949 ജൂലൈ 1 നാണ് തിരുവനന്തപുരം ജില്ല രൂപീകൃതമായത്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം. ഒരു കാലത്ത് ‘അനന്തൻ കാട്’ എന്ന പേരിൽ വനമായിക്കിടന്നിരുന്ന പ്രദേശം യോഗിവര്യനായ വില്വമംഗലത്തു സ്വാമിയുടെ ശ്രീപദ്മനാഭ പ്രതിഷ്ഠയ്ക്കുശേഷം തിരുവനന്തപുരം (തിരു+അനന്തപുരം) ആയിത്തീർന്നുവെന്നാണ് ഐതിഹ്യം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം.പ്രകൃതിയും ദൃശ്യചാരുതയും മനുഷ്യജീവിതവും കലാചൈതന്യവും ഒത്തിണങ്ങിയ അപൂർവം നഗരങ്ങളിലൊന്ന്..എല്ലാ ജാതി-മത-ഭാഷാ വിഭാഗങ്ങളുടേയും സംഗമകേന്ദ്രവും ആണ്… തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 1956 നവംബർ 1‑നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്.

RCC പോലുള്ള പ്രധാന ആശുപത്രികൾ ആയാലും ടെക്‌നോപാർക്ക് പോലുള്ള വ്യാവസായിക മേഖലകൾ ആയാലും VSSC പോലെ കേന്ദ്ര ഭരണത്തിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ ആയാലും എല്ലാം തിരുവനന്തപുരത്തിനു ഇന്ന് സ്വന്തം…

പദ്മനാഭന്റെ പേരിലുള്ള മണ്ണാണെങ്കിലും എല്ലാ വിശ്വാസികളെയും ഒരുമിച്ചു നിർത്തിയ പാരമ്പര്യമുള്ള നാട്… തോളോട് തോൾ ചേർന്ന് നിൽക്കുന്ന പാളയം ഗണപതി ക്ഷേത്രവും പാളയം ജുമാ മസ്ജിദും പാളയം സൈന്റ്റ്‌ ജോസഫ് പള്ളിയും ഇതിന് ചെറിയ ഒരു ഉദാഹരണം…
രാജകീയപ്രതാപം, പടയോട്ടം, ജനകീയഭരണങ്ങളുടെ ഉദയാസ്തമയങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം സാക്ഷിയായ തിരുവനന്തപുരം….

തിരു അനന്തപുരം…. 🙏🏽

Related Articles

Latest Articles