Sunday, June 2, 2024
spot_img

പത്മനാഭസ്വാമിയുടെ പുണ്യ ഭൂമിയിൽ അനന്തപുരി ഹിന്ദു സമ്മേളനം 2023; സംഘാടക സമിതി രൂപീകരണ യോഗത്തിനു സാംസ്കാരിക പ്രമുഖരുടെ നിറസാന്നിധ്യം;സ്ത്രീശാക്തീകരണം മുഖമുദ്രയാക്കി ‘നാരീ ശക്തി’ മുഖ്യ അജണ്ട

തിരുവനന്തപുരം : ഹിന്ദുധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനം 2023 സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരത്തെ നിറഞ്ഞ സദസ്സിൽ നടന്നു. .സന്ന്യാസി ശ്രേഷ്ഠന്മാരുടെയും സാംസ്കാരിക നായകന്മാരുടെയും സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായിരുന്നു വേദി. പരിഷത്ത് ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്വാമി ബ്രഹ്മ പാദാനന്ദര സരസ്വതി നിലവിളക്കിൽ ആദ്യ നാളം പകർന്ന് നിർവഹിച്ചു. വിളക്കിൽ നാളം പകർന്ന സന്ദർഭത്തിൽ സദസ്സ് ഒന്നടങ്കം കൃഷ്ണ മന്ത്രം ഉരുവിട്ടത് വേറിട്ട അനുഭവമായി.

വിഘടിച്ചു നിൽക്കുന്ന ഹിന്ദു സമൂഹത്തിനെ ഒന്നിപ്പിച്ചു കൊണ്ടുവരാനും അവരിലൊരു ഉണർവ് പകർന്നു നൽകുവാനും എല്ലാ ഹിന്ദുക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുമുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി വർഷങ്ങളായി നടത്തിവരുന്ന ഹിന്ദു ധർമ്മ പരിഷത്തിന്റെ ഭാഗമായി നടത്തി വരുന്ന സംഘാടക സമിതി രൂപീകരണം യോഗത്തിൽ നടന്നു. സത്യാനന്ദ സരസ്വതി സ്വാമികൾ വർഷങ്ങളോളം വളരെ നല്ല നിലയിൽ പുത്തരിക്കണ്ടം മൈതാനത്തു നടത്തി വന്ന ഈ സമ്മേളനം അദ്ദേഹത്തിന്റെ സമാധിക്ക് കഴിഞ്ഞ 12 കൊല്ലമായി ഈ സമ്മേളനവും അനുബന്ധമായ പരിപാടികളും ശേഷം ഹിന്ദു ധർമ്മ പരിഷത്ത് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്.

ഭാരതത്തിലെ വനിതകളെ ചൂഷണങ്ങളിൽ നിന്നും മോചിതരാക്കി അവരെ ശാക്തീകരിച്ച് സ്വയംപര്യാപ്തരാക്കി മാറ്റി രാഷ്ട്രത്തിന്റെ അന്തസത്ത കൂടുതൽ മിഴിവുറ്റതാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടു വച്ച ആശയമാണ് നാരീ ശക്തി.ഈ മഹത്തായ ആശയത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നാരീ ശക്തി രാഷ്ട്ര നവനിർമ്മാണത്തിന് എന്ന ടാഗ് ലൈനിൽ സ്ത്രീ ശാക്തീകരണം,സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളാണ് ഈ വർഷത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യ അജണ്ടയാവുക.

ആനന്ദാശ്രമ മഠാധിപതി സുകുമാരന്ദ സ്വാമികൾ,ആത്മീയ സ്വയം സേവക് സംഘത്തിന്റെ വിഭാ സേവക് സർവ്വ സംഘ് പ്രൊഫ. എം എസ് രാമചന്ദ്രൻ നായർ,ചിന്മയ മിഷൻ മുഖ്യ സേവക് സുരേഷ് മോഹൻ, മുൻ എംഎൽഎ ഒ.രാജഗോപാൽ, വിശ്വ ഹിന്ദു പരിഷത്തിന്റെ ഗവർണിംഗ് കൗൺസിൽ മെമ്പർ സനൽ കുമാർ, ക്ഷേത്ര സംരക്ഷണ സമിതിയുടെ ജില്ലാ ഉപാദ്ധ്യക്ഷൻ ശ്രീമതി.പത്മ വി പിള്ള, ശിവസേനയുടെ നേതാ പ്രമുഖ് ആയ ഭുവനചന്ദ്രൻ,ശ്രീമതി.ഭാവന രാധാകൃഷ്ണൻ, ഡോ.രാധാകൃഷ്ണൻ നമ്പൂതിരി,ശ്രീമതി.ലതികാ കസ്തൂരി,ശ്രീമതി.വിന്ധ്യ, ശ്രീ.ലാൽ കൃഷ്ണ , ശ്രീ.ശ്രീവത്സൻ നമ്പൂതിരി, ശ്രീ.രാജേഷ് കോച്ചേരി,ശ്രീമതി.റാണി മോഹൻദാസ് തുടങ്ങീ സമൂഹത്തിലെ സമുന്നത വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യം വേദിയെ ധന്യമാക്കി.

സമിതി അംഗങ്ങൾ

മുഖ്യരക്ഷാധികാരി: കേന്ദ്രമന്ത്രി ശ്രീ വി മുരളീധരൻ

രക്ഷാധികാരികൾ : ശ്രീമതി റാണി മോഹൻദാസ്, അഡ്വക്കേറ്റ് രമ ശ്രീകാന്ത്, ശ്രീ.കെ സുരേന്ദ്രൻ, ഡോ.സുബ്രഹ്മണ്യം, ശ്രീ ആറ്റുകാൽ ശശിധരൻ ഗുരുസ്വാമി, ഡോ. ഭാവന രാധാകൃഷ്ണൻ, അഡ്വ. മോഹൻദാസ് പൈ, ഡോ. രഞ്ജിത്ത് ശ്രീഹരി, ശ്രീ.മാധവൻ നായർ, ഡോ. രഘു, അഡ്വ. മുരളീധരൻ ഉണ്ണിത്താൻ, ദാമു ശശി

ജനറൽ കൺവീനർ : ശ്രീ എ കസ്തൂരി,

നാരീ ശക്തി : ചെയർ പേഴ്സൺ : ശ്രീമതി ജയശ്രീ ഗോപാലകൃഷ്ണൻ

പ്രോഗ്രാം കമ്മിറ്റി: ശ്രീ അനിൽ പണ്ടാല, പ്രൊഫ. ശ്രീവത്സൻ നമ്പൂതിരി, ശ്രീ രാജീവ് ശ്രീനിവാസൻ, ശ്രീ. സജീവ്, ശ്രീ രാജേഷ് പിള്ള

ഹിന്ദു ധർമ്മപരിഷ ത്തിന്റെ ചെയർമാൻ: ശ്രീ ചെങ്കൽ എസ് രാജശേഖരൻ നായർ

സ്വാഗതസംഘം ചെയർമാൻ: ശ്രീ ജി രാജ്മോഹൻ

വർക്കിംഗ് ചെയർമാൻ : ശ്രീ ഗിരീഷ് ( പന്മന ആശ്രമം സെക്രട്ടറി), ഡോ. അജയകുമാർ

നിലവിൽ ഒത്തിരിവിശിഷ്ട വ്യക്തിത്വങ്ങൾ സമിതിയിൽ സഹകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ സമിതി അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകും.

Related Articles

Latest Articles