Wednesday, October 7, 2026

സ്വാഭിമാന ഹിന്ദുവിന്റെ ഐക്യനാദമായ അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന് ഇന്ന് പ്രൗഡഗംഭീര തുടക്കം, അടയാളവാക്യം നാരീ ശക്തി രാഷ്ട്ര നവ നിർമ്മാണത്തിന്, സ്വാമി ചിദാനന്ദപുരിയുടെ അനുഗ്രഹപ്രഭാഷണം ഇന്ന്

“നാരീശക്തി രാഷ്ട്ര നവ നിർമ്മാണത്തിന് ” എന്ന നവയുഗ ചിന്തയുമായി ഹിന്ദുധർമ്മ പരിഷത് സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ 25 വരെ ഇനി അഞ്ചു ദിനരാത്രങ്ങൾ സ്വാമി സത്യാനന്ദ സരസ്വതി നഗറായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനി സമ്മേളന വേദിയാകും. സാമൂഹിക സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖരെ അതിഥികളാക്കിയും പതിനായിരങ്ങളെ സദസ്യരാക്കിയും നടന്നുവരുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സമകാലിക സംഭവങ്ങളെ മുൻനിർത്തി ഏവരും ഉറ്റുനോക്കുന്ന ഒന്നാണ് അനന്തപുരി ഹിന്ദുമഹാ സമ്മേളനം. സ്ത്രീപക്ഷ വിഷയങ്ങൾ ചർച്ചയാകുന്ന വുമൺ കോൺക്ലേവ് ആണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രത്യേകത. ഇത്തവണയും സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങളൊരുക്കുന്നത് തത്വമയി നെറ്റ്‌വർക്കാണ്.

സമ്മേളനത്തിന് മുന്നോടിയായി ശ്രീപത്മനാഭ സ്വാമി സന്നിധിയിൽ സഹസ്രദീപ പ്രോജ്വലനം നടന്നു. ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ സതീശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂർ രാജകുടുംബാഗം ആദിത്യവർമ്മ, ചലച്ചിത്ര താരം മേനക, രാമസിംഹൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 0830 മുതൽ 0100 വരെ സമ്മേളനവേദിയിൽ പ്രത്യേകം തീർത്ത ഹോമമണ്ഡപത്തിൽ മഹാഗായത്രി ഹോമം നടക്കും. വൈകുന്നേരം 0500 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. തിരുവിതാംകൂർ രാജകുടുംബാഗം പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി ദീപം തെളിയിച്ച് ഇക്കൊല്ലത്തെ അനന്തപുരി ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്‌ഘാടന സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.

തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtube.com/watch?v=IjUvvAaggbQ%2520title%3DYouTube%2520video%2520player%2520frameborder%3D0%2520allow%3Daccelerometer%3B%2520autoplay%3B%2520clipboard-write%3B%2520encrypted-media%3B%2520gyroscope%3B%2520picture-in-picture%2520allowfullscreen

Related Articles

Latest Articles