Tuesday, October 27, 2026

ഹൃദയാഘാതം: ആന്ധ്രാപ്രദേശ് ഐടി മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ആന്ധ്രാപ്രദേശ് ഐടി മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗൗതം റെഡ്ഡിയുടെ (Goutham Reddy) അകാല വിയോഗത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തി.

ഗൗ​തം റെ​ഡ്ഡി​യു​ടെ പി​താ​വ് രാ​ജാ​മോ​ഹ​ന്‍ റെ​ഡ്ഡി നാ​ല് പ്രാ​വ​ശ്യം പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യി​രു​ന്നു.
നെല്ലൂർ ജില്ലയിലെ ആത്മകൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് വൈഎസ്ആർസിപി ടിക്കറ്റിൽ 2014-ൽ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച അദ്ദേഹം മികച്ച വിജയം നേടി. 2019 ലും അതേ സീറ്റിൽ നിന്ന് നേട്ടം ആവർത്തിച്ച് അദ്ദേഹം വ്യവസായ, വിവര സാങ്കേതിക മന്ത്രിയായി. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ടിഎസ് അസംബ്ലി സ്പീക്കർ പി. ശ്രീനിവാസ് റെഡ്ഡി, ടിആർഎസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles