Friday, December 26, 2025

അച്ഛന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായിക; ‘5 സെന്റും സെലീനയു’ടെയും ചിത്രീകരണം ആരംഭിച്ചു

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായികയാകുന്ന ചിത്രമാണ് 5 സെന്റും സെലീനയും. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാത്യൂ തോമസാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്ത അവതരിപ്പിക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ജെക്സണ്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി അന്നാ ബെന്‍ നായികയാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബെന്നി പി നായരമ്പലവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, സുധി കോപ്പ, സിബി തോമസ്, പോളി വത്സന്‍, അരുണ്‍ പാവുമ്ബ, രാജേഷ് പറവൂര്‍, രശ്മി അനില്‍, ശ്രീലത നമ്ബൂതിരി, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. e4 എന്റര്‍ടൈന്‍മെന്‍റ്സിന്റെയും എ പി ഇന്റര്‍നാഷണലിന്റേയും ബാനറില്‍ മുകേഷ് ആര്‍ മേത്ത , സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles