Monday, April 29, 2024
spot_img

വീണ്ടും ട്രെയിനിന് തീ വയ്ക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി കൊയിലാണ്ടിയില്‍ പിടിയില്‍; തീവയ്ക്കാൻ ശ്രമിച്ചത് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സ്

കോഴിക്കോട്: ഏലത്തൂരിലും കണ്ണൂരിലും ട്രെയിന്‍ തീവച്ചതിന് പിന്നാലെ വീണ്ടും ട്രെയിന്‍ തീ വയ്ക്കാന്‍ ശ്രമം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് തീ വയ്ക്കാൻ ശ്രമം നടന്നത്. അക്രമിയെ സഹയാത്രികര്‍ പിടികൂടി. മഹാരാഷ്ട്ര സ്വദേശി ഇരുപതുകാരനാണ് കൊയിലാണ്ടിയില്‍ പിടിയിലായത്. ട്രെയിനിലെ പുകവലി പാടില്ല എന്ന ബോര്‍ഡ് വലിച്ചുകീറി കത്തിക്കാനാണ് ശ്രമിച്ചത്.

യാത്രക്കാര്‍ പിടികൂടിയ ഇയാളെ കോഴിക്കോട്ടുവച്ച് ആര്‍പിഎഫിനു കൈമാറി. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles