Thursday, May 2, 2024
spot_img

നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം; ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ അഭിനന്ദിച്ച്‌ അമിത് ഷാ

ദില്ലി: ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റ് ചെയ്തു.

ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്നലെ നേടിയത്. ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച്‌ മറ്റു രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ ഇന്ത്യ പാകിസ്താനെതിരെ 89 റണ്‍സിന്റെ ജയമാണ് നേടിയത്. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചെങ്കിലും 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Related Articles

Latest Articles