Sunday, May 5, 2024
spot_img

ദില്ലിയിൽ മോദി വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം; 36 കേസുകൾ രജിസ്റ്റർ ചെയ്തു;6 പേർ അറസ്റ്റിൽ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണമടങ്ങിയ പോസ്റ്ററുകൾ രാജ്യതലസ്ഥാനമായ ദില്ലിയിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ 36 കേസുകളിലായി 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 2 പേർ പ്രിന്റിങ് പ്രസ് ഉടമകളാണെന്ന് പൊലീസ് വ്യക്തമാക്കി.

ദില്ലിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണു പിടിച്ചെടുത്തത്. പൊതുസ്ഥലം വൃത്തികേടാക്കിയതും പോസ്റ്ററുകളിൽ പ്രിന്റ് ചെയ്ത് സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും പേരില്ലാത്തതും നിയമലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഇന്നലെ 136 എഫ്ഐആർ‌ റജിസ്റ്റർ ചെയ്തെന്നും ഇതിൽ 36 കേസുകൾ മോദിവിരുദ്ധ പോസ്റ്ററുകളുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതെ സമയം ആംആദ്മി പാർട്ടി ഓഫിസിൽ കൈമാറാനുള്ള 2,000 പോസ്റ്ററുകളാണു പിടിച്ചെടുത്തതെന്നും ആരോപണമുയരുന്നുണ്ട്.

Related Articles

Latest Articles