തൃശൂർ: കുന്നപ്പിള്ളിയിൽ പുതുവത്സരഘോഷവുമായി ബന്ധപ്പെട്ട് വിൽപ്പനയ്‌ക്ക് കൊണ്ടു വന്ന മയക്കുമരുന്ന് പോലീസ് പിടികൂടി. രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എംഡിഎംഎയുമായി കുന്നപ്പിള്ളി സ്വദേശി ഷാജിയാണ് പിടിയിലായത്.
35 ഗ്രാം എംഡിഎംഎയുമായാണ് ഷാജിയിൽ നിന്ന് കണ്ടെടുത്തത്. അന്തർ സംസ്ഥാന മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ വ്യാപകമായി കേരളത്തിന് പുറത്ത് നിന്ന് ലഹരി വസ്തുക്കൾ എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

