Sunday, November 1, 2026

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട;പുതുവത്സര ആഘോഷത്തിനു കൊണ്ടുവന്ന മയക്കുമരുന്നുമായി 2 പേർ പിടിയിൽ

പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായിയെത്തിയ രണ്ട് യുവാക്കൾ പിടിയിൽ.രണ്ട് ഗ്രാം മെത്തആംഫിറ്റമിനുമായി പെരിന്തൽമണ്ണ സ്വദേശി അഖിലും 4ഗ്രാം ഹാഷിഷുമായി അങ്ങാടിപ്പുറം സ്വദേശി സഞ്ജിത്തുമാണ് പിടിയിലായത്.

കശ്മീർ യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ഇരുവരും മയക്കുമരുന്ന് കരുതിയത്. പുതുവത്സര ആഘോഷത്തിന് കൊണ്ടുവന്നതെന്നാണ് എക്സൈസിന് യുവാക്കൾ നൽകിയ മൊഴി. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടരക്കിലോ കഞ്ചാവും പിടൂകൂടി. പുതുവത്സരം പ്രമാണിച്ച്, എക്സൈസ് ആർപിഎഫ് സംയുക്ത പരിശോധന കർശനമാക്കിയിട്ടുണ്ട്.

Related Articles

Latest Articles