Tuesday, September 22, 2026

ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ്; പരിഗണിക്കുന്നത് വിചാരണ കോടതി മാറ്റിവെച്ചു, നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസ് പരിഗണിക്കുന്നത് വിചാരണ കോടതി മാറ്റിവെച്ചു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് മാറ്റിവച്ചത്. അടുത്ത മാസം അഞ്ചിനാണ് കേസ് പരിഗണിക്കുക. കേസിന്റെ വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അടുത്ത മാസത്തേക്ക് മാറ്റിയത്.

ഇക്കാര്യം വിചാരണ കോടതിയെ ആന്റണി രാജുവിന്റെ അഭിഭാഷകൻ അറിയിച്ചു. രേഖാമൂലം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടപ്പോള്‍ അഭിഭാഷകൻ സത്യവാങ്ങമൂലം നൽകുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം കോടതിയിലെ മുൻ ക്ലാർക്ക് ജോസി കോടതിയിൽ ഹാജരായിരുന്നു. രണ്ടാം പ്രതിയായ ആന്റണി രാജു നേരിട്ട് ഹാജരായില്ല.

Related Articles

Latest Articles