Saturday, May 4, 2024
spot_img

അവൻ നിങ്ങളെക്കാൾ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു, അവൻ നല്ലവനാണ്; തന്‍റെ അമ്മയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയെന്ന് അനുപം ഖേര്‍

മുംബൈ: തന്‍റെ അമ്മ ദുലാരിക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം കൂടുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന് ബോളിവുഡ് താരം അനുപം ഖേര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമായ ഇന്നലെ അദ്ദേഹത്തിന് ആശംസകളും നന്മകളും നേര്‍ന്നുള്ള അമ്മയുടെ വീഡിയോ അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അനുപം ഖേറിന്‍റെ സഹോദരന്‍ രാജു ഖേര്‍ ആണ് വീഡിയോ പകര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെയുള്‍പ്പെടെ ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹം ഉണ്ടെന്നാണ് വീഡിയോയില്‍ ദുലാരി വ്യക്തമാക്കുന്നത് .

മോദിയെ ഇത്ര ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിനും ദുലാരിക്ക് ഉത്തരമുണ്ട്. ” എനിക്കറിയില്ല, അവൻ നിങ്ങളെക്കാൾ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു. അവൻ നല്ലവനാണ്, ശരിക്കും നല്ലവനാണ്, അതിൽ യാതൊരു സംശയവുമില്ല” എന്നാണ് അനുപം ഖേറിന്‍റെ അമ്മ പറയുന്നത്. ആ വീഡിയോ പങ്കുവെച്ച് കൊണ്ട് അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ:

” മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരാൻ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെ എന്റെ സഹോദരൻ ഒരു വീഡിയോ ചെയ്തു. ആയിരക്കണക്കിന് അമ്മമാരാൽ അനുഗ്രഹിക്കപ്പെട്ടയാളാണ് മോദിജിയെന്നും ഞങ്ങളെക്കാളും മോദിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും അമ്മ പറയുന്നു. ഈ പ്രാർത്ഥനകൾ അവരുടെ ഹൃദയത്തിൽ നിന്നുള്ളതാണ്” കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെയെന്നും അനുപം ഖേര്‍ കുറിച്ചു.

ഇതിനിടെ, നരേന്ദ്ര മൊടിയുടെ ജന്മദിനമായ ഇന്നലെ ബോളിവുഡിന്‍റെ കിംഗ് ഷാരുഖ് ഖാനും മോദിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള മോദിയുടെ സമർപ്പണം വളരെ വിലമതിക്കുന്നുവെന്നാണ് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തത്. ജന്മദിനം ആസ്വദിക്കാൻ ഒരു ദിവസം അവധിയെടുക്കൂ എന്നും ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജ് ടാഗ് ചെയ്താണ് ഷാരൂഖ് ഖാൻ ആശംസ നേർന്നത്. ‘നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമർപ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ.

Related Articles

Latest Articles