Friday, April 26, 2024
spot_img

രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്, ബിജെപി നേതാവിന്റെ ഹർജി സുപ്രീം കോടതിയിൽ

രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവരെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കരുതെന്ന നിർദേശം രാഷ്ട്രീയ പാർട്ടികൾക്ക് നല്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപി നേതാവ് അശ്വനി ഉപാധ്യായയുടെ ഹർജി അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കുമെന്ന് സൂചന

രണ്ട് കുട്ടികൾ എന്ന പരിധി തെരഞ്ഞെടുപ്പിൽ മാത്രമല്ല സർക്കാർ ജോലിക്കും സബ്സിഡികൾക്കും ലോണുകൾക്കും ഉള്ള യോഗ്യതയുടെ മാനദണ്ഡം ആക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അനുവദിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനും ഹർജ്ജിയിൽ ആവശ്യപ്പെടുന്നുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടു കുട്ടികളിൽ കൂടുതലുള്ള രക്ഷിതാക്കളെ വിലക്കിയിട്ടുള്ള ആന്ധ്രപ്രദേശ് ,ഗുജറാത്ത്, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ അനിയന്ത്രിതമായ ജനപ്പെരുപ്പം നിയന്ത്രിക്കാൻ ഈ നിയമം സഹായമായിട്ടുണ്ടെന്നും ഹർജ്ജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ജനസംഖ്യ നിയമം ഉണ്ടെങ്കിലും അതൊന്നും പാലിക്കപെടുന്നില്ലെന്നും അതിനാൽ കർശനമായ നിയമങ്ങൾ വേണമെന്നുമാണ് വക്കീൽ കൂടിയ അശ്വിനി ഉപാധ്യയുടെ വാദം.

Related Articles

Latest Articles