തിരുവല്ല :നരബലി കേസിലെ പ്രതികൾക്കായി ഹാജരാകാനെത്തുന്നത് വിവാദ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ അഡ്വ. ബി.എ ആളൂർ. പ്രതികളുടെ ബന്ധുക്കൾ ഇതിനായി തന്നെ സമീപിച്ചതായി അദ്ദേഹം അറിയിച്ചു. ‘ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ സമീപിച്ചിരുന്നു. അവരുമായി സംസാരിക്കും. വക്കാലത്തേറ്റെടുക്കും. മൂന്നുപേർക്കും വേണ്ടി ഹാജരാവും’- ആളൂർ പറഞ്ഞു.
2011ൽ സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായതോടെയാണ് അഡ്വ. ആളൂരിന്റെ പേര് കേരളത്തിൽ ചർച്ചയായത്. ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിലെ പ്രതി കിരണിനു വേണ്ടിയും കൂടത്തായി കൊലപാതകക്കേസിൽ പ്രതിഭാഗത്തിന് വേണ്ടിയും ജിഷ വധക്കേസിൽ പ്രതിയായ അമീറുൽ ഇസ്‍ലാമിന് വേണ്ടിയും ഹാജരായത് ആളൂരായിരുന്നു. കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് ആരോപണമുയർന്ന റിയാസ് അബൂബക്കറിനായും അദ്ദേഹം ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനിൽകുമാറിന്റെ കേസ് ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു

