Friday, May 3, 2024
spot_img

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ കയറ്റുമതിക്കാരായി ആപ്പിൾ ; നടത്തിയത് 8,100 കോടി രൂപയുടെ കയറ്റുമതി

ദില്ലി: ഇന്ത്യയിൽ റെക്കോർഡിട്ട് ആപ്പിൾ. ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ മൂല്യമുള്ള സ്മാർട്ട്‌ഫോണുകളാണ് ആപ്പിൾ കമ്പനി കയറ്റുമതി ചെയ്തത് . 10,000 കോടി രൂപയിലധികം മൊബൈൽ ഫോൺ കയറ്റുമതിയുള്ള വ്യവസായത്തിന്റെ റെക്കോർഡ് മാസമായിരുന്നു കഴിഞ്ഞ ഡിസംബർ. ആപ്പിൾ ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് മൊബൈൽ ഫോൺ കയറ്റുമതി ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ മുൻനിര മൊബൈൽ കയറ്റുമതിക്കാരാണ് ആപ്പിളും സാംസങ്ങും. ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയിരുന്നത് സാംസങ്ങാണെങ്കിലും അതിനെ പിന്തള്ളി ആപ്പിൾ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി മാറിയിരിക്കുകയാണ്. ആപ്പിൾ നിലവിൽ തങ്ങളുടെ ഐഫോണുകളായ 12, 13, 14, 14+ എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർക്കാണ് ഈ ഫോണുകളുടെ നിർമ്മാണ ചുമതല.

Related Articles

Latest Articles