Tuesday, September 22, 2026

നീണ്ട വർഷങ്ങൾക്ക് ശേഷം രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു? സന്തോഷവാർത്ത ഏറ്റെടുത്ത് ആരാധകർ

സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് എത്തുന്നുവെന്ന് അടുത്തിടെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ സൂചനകൾ യാഥാർഥ്യമാകുന്നതായാണ് റിപ്പോർട്ടുകൾ. ‘തലൈവര്‍ 170’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ, അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

മണിരത്‌നം സംവിധാനം ചെയ്ത ‘ദളപതി’യെന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അരവിന്ദ് സ്വാമിയും അഭിനയിച്ചിരുന്നു. 1991ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം വന്‍ ഹിറ്റുമായിരുന്നു.

പിന്നീട് ഇരുവരും ഒന്നിച്ചെത്തിയിരുന്നില്ല. അതിനാല്‍ തന്നെ രജനികാന്തും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിച്ചേക്കുമെന്ന വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Related Articles

Latest Articles