Saturday, April 27, 2024
spot_img

നിരന്തര അസുഖങ്ങൾ കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുവോ ?രോഗശാന്തിക്കും ദീർഘായുസിനും ഈ മന്ത്രം ജപിച്ചോളൂ

മനുഷ്യ മനസിനെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് രോഗബാധ. ഏതൊരു വ്യക്തിക്കും രോഗം സ്ഥിരീകരിക്കുന്നതോടെ അവൻ മാനസികമായും ശാരീരികമായും തളരുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ആത്മീയ ചിന്തകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.ദീര്‍ഘായുസിനും രോഗശാന്തിക്കും വളരെ ഫലപ്രദമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും മഹാമൃത്യഞ്ജയ മന്ത്രം അറിയപ്പെടും. ഋഗ്വേദം, യജുര്‍വേദം എന്നിവയിൽ മഹാമൃത്യഞ്ജയ മന്ത്രം പ്രതിപാദിക്കുന്നുണ്ട്. ഭഗവാൻ ശിവശങ്കരനെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദത്തിൽ മന്ത്രം പ്രതിപാദിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു വരെ മോചനം ഉണ്ടാകുമെന്നാണ് വിശ്വാസം.

ലോകത്തിൽ പരമരഹസ്യമായ മൃത്യുഞ്ജ മന്ത്രം അറിഞ്ഞിരുന്നത് മാര്‍ഖണ്ഡേയ ഋഷിക്കു മാത്രമായിരുന്നു. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയ ഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകി. ഇതേത്തുടര്‍ന്നാണ് രഹസ്യമായിരുന്ന മന്ത്രം ലോകം അറിഞ്ഞത്.

മഹാമൃതുഞ്ജയ മന്ത്രം

‘രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

നീലകണ്ഠം കാലമൂർത്തിം കാലാഗ്നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

നീലകണ്ഠം വിരൂപാക്ഷം നിർമലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

ത്ര്യക്ഷം ചതുർഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

ഭാസ്മോദ്ധൂളിത സർവാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

ആനന്ദം പരമം നിത്യം കൈവല്യപദദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

അർധനാരീശ്വരം ദേവം പാർവതീപ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി’

Related Articles

Latest Articles