Sunday, May 5, 2024
spot_img

റെയിൽവേ അഴിമതിക്കേസ് ; തേജസ്വി യാദവിന് കുരുക്ക് മുറുകും,ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ തേജസ്വി യാദവിനാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഫെബ്രുവരി നാലിന് സിബിഐ വിളിച്ചുവരുത്തിയിരുന്നെങ്കിലും അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മാർച്ച് 10ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേജസ്വി യാദവിന്റെ ഡൽഹി വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ദേശീയ തലസ്ഥാനത്തെ ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള ആർജെഡി നേതാവിന്റെ വസതിയിൽ രാവിലെ 8:30 നാണ് ഇഡി ടീം റെയ്ഡ് ആരംഭിച്ചത്. ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ ഡൽഹിയിലും ബിഹാറിലുമുള്ള വസതികളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ലാലുവിന്റെ മൂന്ന് പെൺമക്കളുടെ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Related Articles

Latest Articles