Sunday, June 16, 2024
spot_img

വാക്കുതർക്കവും കയ്യാങ്കളിയും; കൊല്ലത്ത് ക്ഷേത്ര നിർമ്മാണത്തിനെത്തിയ തമിഴ്നാട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

കൊല്ലം: ക്ഷേത്ര നിർമ്മാണത്തിനെത്തിയ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം നീണ്ടകരയിലാണ് സംഭവം. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണത്തൊഴിലാളികളായ ഇരുവരും ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയത്.

നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ തലക്കടിക്കുകയായിരുന്നു. ശേഷം പ്രതി തന്നെ ആംബുലൻസിനെ വിളിച്ച് വരുത്തുകയായിരുന്നു.

Related Articles

Latest Articles