Sunday, January 11, 2026

താഴത്തില്ലെടാ…!കാറുകളുടെ വശം തട്ടിയതിനെച്ചൊല്ലി തർക്കം;ബോണറ്റിൽ കയറി നിന്ന യുവാവുമായി കിലോമീറ്ററോളം വണ്ടിയോടിച്ച് യുവതി;വാഹനം അടിച്ചുതകർത്ത് സുഹൃത്തുക്കൾ;അഞ്ച് പേർ അറസ്റ്റിൽ

ബെംഗളുരു : വാക്കുതർക്കത്തിനൊടുവിൽ കാറിന്റെ ബോണറ്റിൽ കയറി നിന്ന യുവാവുമായി കിലോമീറ്ററോളം വാഹനമോടിച്ച് യുവതി.ബെംഗളുരു ജ്ഞാനഗംഗാ നഗറിനടുത്തുള്ള ഉള്ളാൾ മെയിൻ റോഡിലാണ് നാടകിയ സംഭവം അരഞ്ഞെറിയത്.സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ട്രാഫിക്കിനിടെ കാറുകളുടെ വശം തട്ടിയതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിൽ വാക്കുതർക്കമുണ്ടായി. മാരുതി സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ദർശൻ എന്ന യുവാവും ടാറ്റ നിക്സൺ കാർ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ യുവതി പ്രകോപനപരമായി സംസാരിച്ചതിനെത്തുടർന്ന് യുവാവ് വണ്ടിക്ക് മുന്നിൽ കയറി നിന്നു. ഇത് കണക്കിലെടുക്കാതെ യുവതി വണ്ടി മുന്നോട്ടെടുത്തതോടെ യുവാവ് കാറിന്‍റെ ബോണറ്റിന് മുകളിൽ പെട്ടു. തുടർന്ന് വാഹനം നിർത്താൻ തയ്യാറാകാതിരുന്ന യുവതി യുവാവിനെ കാറിന്‍റെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം ദൂരം വണ്ടിയോടിച്ചു.

യുവാവിന്‍റെ സുഹൃത്തുക്കൾ ബൈക്കിൽ യുവതിയുടെ കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് യുവാവിന്‍റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്‍റെ ചില്ലുകൾ തല്ലിത്തകർത്തു. വണ്ടിയോടിച്ച ശ്വേതയെയും ഒപ്പമുണ്ടായിരുന്ന ഭർത്താവ് പ്രമോദിനെയും ബോണറ്റിന് മുകളിൽ പെട്ട ദർശൻ എന്ന യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles