കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ നാളെ പുനരാരംഭിക്കും. ഇന്ന് വൈകുന്നേരം കാര്‍വാറില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് വൈകുന്നേരം ഗംഗാവലി പുഴയില്‍ നാവിക സേന പ്രാഥമിക പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്‍റെ ഒഴുക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇന്ന് വൈകുന്നേരത്തോടെ നാവിക സേന പരിശോധിച്ചത്.
നാവിക നാവിക സേന വീണ്ടും പുഴയിൽ പരിശോധന നടത്തും. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സില്‍ താഴെ എത്തിയതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്നേരത്തെ നാല് പോയിന്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സാധ്യത കണ്ടെത്തിയത്. എന്നാല്‍ പുഴയിലെ ശക്തമായ അടിയൊഴുക്കില്‍ ട്രക്കിന്റെ സ്ഥാനം മാറാന്‍ സാധ്യതയുണ്ട്. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്.

