Friday, October 2, 2026

ജമ്മുവിൽ ആയുധവേട്ട;എ കെ റൈഫിലുകളും യുദ്ധ സമാനമായ ഉപകരണങ്ങളും കണ്ടെത്തി;രണ്ട് പേർ അറസ്റ്റിൽ

ശ്രീനഗർ:ജമ്മുവിലെ ബന്ദിപോര ജില്ലയിൽ നിന്നും എകെ റൈഫിലുകളും യുദ്ധ സമാനമായ ഉപകരണങ്ങളും കണ്ടെത്തി.സംഭവത്തിൽ രണ്ട് പേരെ അറസറ്റ് ചെയ്തതായി സുരക്ഷാ സേന അറിയിച്ചു. പോലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. സുരക്ഷ മുൻനിർത്തി പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം കുപ്വാര ജില്ലയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. തോക്കും പിസ്റ്റൾ മാഗസിനുകളും, വെടിയുണ്ടകളും ഡിറ്റണേറ്ററുകളുമാണ് പോലീസ് കണ്ടെടുത്തത്. പ്രതി ഹുസൈൻ ഷായ്‌ക്കായി തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നതിന് പിന്നാലെയാണ് ബന്ദിപോരയിലെ സംഭവം.

Related Articles

Latest Articles